#PKKunhalikutty | ‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

#PKKunhalikutty | ‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി
Dec 22, 2024 11:07 AM | By VIPIN P V

കോഴിക്കോട്​: ( www.truevisionnews.com ) രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്​താവനക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ.

സിപിഎം ഭൂരിപക്ഷ വർഗീയത ഇളിക്കിവിടുകയാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

വിജയരാഘവന്റെത്​ ക്രൂരമായ പരാമർശമാണ്​. ഉത്തരേന്ത്യയില്‍ ബിജെപി കൊണ്ടുനടക്കുന്ന രാഷ്ട്രീയം കേരളത്തില്‍ സിപിഎം പരീക്ഷിക്കുന്നു. വോട്ടുചോരുന്നുവെന്ന ആധികൊണ്ടാണ്​ ഇത്രയും വർഗീയത പറയുന്നത്​.

പച്ചയ്ക്കാണ് വർഗീയത പറയുന്നത്. ഇത് കേരളമാണെന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ വിപരീത ഫലമാണ്​ ഉണ്ടാവുക.

വയനാട്ടിലെ വോട്ടർമാരെ ഉൾപ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റെതെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‌ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്നാണ്​ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞത്​.

പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നെന്നും വിജയരാഘവൻ ആരോപിച്ചു.

സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

#Majority #stirs #communalism #PKKunhalikutty #against #CPM

Next TV

Related Stories
#WayanadLandslide | വയനാട് ദുരന്തബാധിതർക്ക് വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും

Dec 22, 2024 07:37 PM

#WayanadLandslide | വയനാട് ദുരന്തബാധിതർക്ക് വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും

ചീഫ് സെക്രട്ടറി കരട് പ്ലാൻ പ്രത്യേക മന്ത്രിസഭായോഗത്തിന് മുന്നിൽ...

Read More >>
#death | കണ്ണൂരിൽ സിപിഎം പ്രവർത്തകനായ കൊലക്കേസ് പ്രതി വീടിനുള്ളിൽ മരിച്ച നിലയിൽ

Dec 22, 2024 05:45 PM

#death | കണ്ണൂരിൽ സിപിഎം പ്രവർത്തകനായ കൊലക്കേസ് പ്രതി വീടിനുള്ളിൽ മരിച്ച നിലയിൽ

ഇരിട്ടി സൈനുദ്ദീൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വിനീഷ്...

Read More >>
#AryaRajendran | ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികൾ

Dec 22, 2024 04:28 PM

#AryaRajendran | ‘മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവും; സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിനിധികൾ

മേയറെ പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും നഗരസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും പ്രവർത്തകർ...

Read More >>
#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

Dec 22, 2024 03:59 PM

#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഒരു പെയിന്റ് കടയിലാണ് ആദ്യം തീപിടിച്ചത്....

Read More >>
Top Stories